Top Stories
സർവകക്ഷി യോഗം: ഉപതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ തീരുമാനം
September 11, 2020

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ ഭൂരിഭക്ഷാഭിപ്രായം ഉയർന്നതോടെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സർക്കാർ തീരുമാനിച്ചു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനോടൊപ്പം ഈ മണ്ഡലങ്ങളിൽ പ്രത്യേക തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ആവശ്യപ്പെടുന്നത് ഉചിതമാകുമെന്നും സർവകക്ഷി യോഗത്തിൽ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാനും യോഗത്തിൽ ധാരണയായി.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനം.കോവിഡ് വ്യാപനവും, പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്താണ് നവംബറിൽ തിരഞ്ഞെടുപ്പുകൾ പ്രയാസമാകും എന്ന നിലപാടിലാണ് ഭരണ പ്രതിപക്ഷങ്ങൾ.അതേസമയം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അനന്തമായി നീട്ടരുതെന്നും, കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് തിയ്യതികൾ പുനഃക്രമീകരിക്കണമെന്നും കേരള കോൺഗ്രസ്‌ (എം) പാർട്ടിയെ പ്രതിനിധീകരിച്ചെത്തിയ ജോസ്. കെ. മാണി യോഗത്തിൽ പറഞ്ഞു.