Top Stories
ജീവിതശൈലി രോഗ നിയന്ത്രണം :കേരളത്തിന്‌ അഭിമാനനേട്ടം
September 25, 2020

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന് ലഭിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് പ്രഖ്യാപിച്ചത്. കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. റഷ്യ, ബ്രിട്ടന്‍, തുടങ്ങി ഏഴ് രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളവും അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.