Top Stories
ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രമുണ്യം അന്തരിച്ചു
September 25, 2020

ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രമുണ്യം (74)അന്തരിച്ചു. അന്ത്യം ഉച്ചക്ക് 1:04ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ.വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ ആ​രോ​ഗ്യം മോശമായത്. 54വർഷത്തെ സംഗീതപര്യ ഉള്ള അദ്ദേഹം നാൽപതിനായിരത്തിലേറെ ഗാനങ്ങൾ സമ്മാനിച്ചുട്ടുണ്ട് .നേരിയ കോവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. 45 സിനിമയിൽ അഭിനയിച്ച ഇദ്ദേഹം നൂറോളം സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. മലയാളത്തിൽ പാടിയത് 120 ലേറെ ഗാനങ്ങൾ. 24 മണിക്കൂറിനിടെ 17 ഗാനങ്ങൾ പാടി ചരിത്രം സൃഷ്ടിച്ചു,.പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. വിവിധ ഭാഷകളിലായി 25 സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.സംഗീതസംവിധായകൻ, അഭിനേതാവ്, ടിവി അവതാരകൻ എം ഇ റോളുകളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.