Top Stories
നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ല: കേരളത്തിലെ മൂന്നു പൊതുമേഖലാ സ്ഥാപനങ്ങൾ പട്ടികയിൽ
September 25, 2020

കേരളത്തിലെ മൂന്നു പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പട്ടിക പുറത്ത്. മൂന്നു പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ 140 ബാങ്കിങ്ങ് ഇതര സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്. നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ പട്ടിക ഇറക്കിയത്.

കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള അര്‍ബന്‍ റൂറല്‍ ഡവലപ്പ്മെന്‍റ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ് നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ലാത്തത്.