Top Stories
പ്രത്യേക സുരക്ഷ സേന: വാറണ്ടില്ലാതെ അറസ്റ്റിനു അനുമതി നൽകി സർക്കാർ
September 14, 2020

ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍ രൂപീകരിച്ച ഉത്തര്‍പ്രദേശ്​ സ്​പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്​സിന്​ (യു.പി.എസ്​.എസ്​.എഫ്​) വാറണ്ടില്ലാതെ അറസ്​റ്റും തെരച്ചിലും നടത്താ​നുള്ള അധികാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കോടതികള്‍, വിമാനത്താവളങ്ങള്‍, മെട്രോ, ബാങ്കുകള്‍, ഭരണകാര്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവക്ക്​ സംരക്ഷണം നല്‍കുന്നതിനാണ്​ യു.പി.എസ്​.എസ്​.എഫ്​ രൂപീകരിച്ചിരിക്കുന്നത്​.

സെന്‍ട്രല്‍ ഇന്‍ഡസ്​ട്രിയല്‍ സെക്യൂരിറ്റി ഫോഴ്​സിന് സമാനയമായാണ് യു.പി.എസ്​.എസ്​.എഫ്​ രൂപീകരിക്കാൻ യുപി സർക്കാർ തീരുമാനിച്ചത്.

1747.06 കോടി പ്രാഥമിക ചെലവില്‍ എട്ട്​ ബറ്റാലിയന്‍ യു.പി.എസ്​.എസ്​.എഫിനെ റിക്രൂട്ട്​ ചെയ്​തതായി ആഭ്യന്തര വകുപ്പ്​ അഡീഷണല്‍ ചീഫ്​ സെക്രട്ടറി അവനിഷ്​ അശ്വതി ട്വിറ്ററിലൂടെ അറിയിച്ചു. യു.പി പൊലീസിലെ പ്രത്യേക വിഭാഗമായാണ്​ സേന പ്രവര്‍ത്തിക്കുക.

മജിസ്​ട്രേറ്റി​െന്‍റ അനുമതിയോ വാറ​ണ്ടോ ഇല്ലാതെ ഏതു വ്യക്തിയെയും അറസ്​റ്റ്​ ചെയ്യാനുള്ള അധികാരം യു.പി.എസ്​.എസ്​.എഫിനുണ്ട്​. ഏതെങ്കിലും തരത്തില്‍ അക്രമം നടത്തുന്ന, അക്രമികളെ ഉപയോഗിച്ച്‌​ ഭീക്ഷണിപ്പെടുത്തുകയോ, തെറ്റായി തടഞ്ഞുവെക്കുകയോ, തടഞ്ഞു​ വെച്ച്‌​ ആക്രമിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. സി.ഐ.എസ്​.എഫ്​ ആക്​റ്റി​െന്‍റ സെഷനുകള്‍ പ്രത്യേക സേനക്കും ബാധകമാകും. സേനക്കായി പ്രത്യേക നിയമാവലി ചിട്ടപ്പെടുത്തുമെന്നും ചീഫ്​ സെക്രട്ടറി അറിയിച്ചു