Top Stories
പെരിയ ഇരട്ടക്കൊലപാതകം: ഹർജി ഉടൻ പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ
September 15, 2020

പെരിയ ഇരട്ടകൊലക്കേസ് സിബിഐക്കു കൈമാറിയതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി ഉടൻ പരിഗണിക്കണമെന്ന സംസ്ഥാന സർക്കാർ. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേക കത്ത് നല്‍കി.

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എമ്മിന് പലതും മറച്ച് വെക്കാനുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതെന്ന് ശരത് ലാലിന്‍റെ അച്ഛന്‍ സത്യന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാവാന്‍ ഇടപെടേണ്ട സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണനും പറഞ്ഞു.

പെരിയ കേസ് സിബിഐക്ക് കൈമാറിയ ഹൈ കോടതി ബെഞ്ച് വിധിക്കെതിരെ കഴിഞ്ഞ ദിവസം സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.