Top Stories
വിജയ് പി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ്
September 28, 2020

യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റ്‌ ചെയ്ത വിജയ് പി നായർക്കെതിരെ ഐടി വകുപ്പിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. ഐ.ടി നിയമത്തിലെ 67, 67 (A) വകുപ്പുകളാണ് ചുമത്തുക. ഹൈടെക് സെൽ അഡീഷണൽ എസ്‍പിയുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് നടപടിക്കൊരുങ്ങുന്നത്.
പ്രതിക്കെതിരെ ഐടി നിയമം ചുമത്തുന്നതിൽ തെറ്റില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.

ഇത്തരം കുറ്റകൃത്യങ്ങളിൽ ചുമത്തുന്ന ഐടി നിയമത്തിലെ 67, 67 (A) വകുപ്പുകൾ വിജയ് പി നായർക്കെതിരെ ചുമത്താമെന്ന് ഹൈടെക് സെൽ അഡീഷണൽ എസ് പി മ്യൂസിയം പോലീസിനെ അറിയിച്ചു. ഒന്ന് മുതൽ അഞ്ച് വർഷം വരെയാണ് ഈ വകുപ്പുകൾ പ്രകാരം ശിക്ഷ ലഭിക്കുക.