Top Stories
കർഷക ബില്ല് : ആളികത്തി പ്രതിഷേധം
September 28, 2020

വിവാദമായ കർഷക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച രാവിലെ കർഷകർ പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹിയിലെ ഇന്ത്യാ ഗേറ്റിലെത്തി ട്രാക്ടർ കത്തിച്ചു. ഇരുപതോളം കർഷകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്‌.

കാർഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും ശക്തമായ സമരം തുടരുകയാണ്. പഞ്ചാബിൽ ബുധനാഴ്ച ആരംഭിച്ച റെയിൽവേ പാത ഉപരോധം തുടരുകയാണ്.

കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ പ്രക്ഷോഭം ശക്തമാക്കുമെന്ന് വിവിധ കർഷക സംഘടനകൾ അറിയിച്ചു. ബില്ലുകൾ നിയമമായതോടെ സുപ്രിംകോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.

കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവൻ മാർച്ചുകൾ നടക്കും. ഒക്ടോബർ ഒന്ന് മുതൽ പഞ്ചാബിലും ഹരിയാനയിലുമായി പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.