Top Stories
മന്ത്രി ഇപി ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു
September 11, 2020

കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ ഇന്ദിരക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ സ്രവ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർ ചികിത്സയ്ക്കായി ഇരുവരെയും കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.

മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ ഓഫീസ് ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് അറിയിപ്പ് നൽകി.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ പി ജയരാജന്‍. നേരത്തെ ധനമന്ത്രി തോമസ് ഐസകിനും രോഗം സ്ഥിരീകരിച്ചിരുന്നു.