Top Stories
ഡൽഹി കലാപം: ഷാർജീൽ ഇമാമിനെതിരെ യുഎപിഎ
August 26, 2020

പൗരത്വ പ്രക്ഷോഭകനും ജെ.എന്‍.യു ഗവേഷക വിദ്യാഥിയുമായ ഷ൪ജീല്‍ ഇമാമിനെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ യുഎപിഎ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലിനായി ഷര്‍ജീലിനെ ചൊവ്വാഴ്ച ഡല്ഹിയില്‍ എത്തിച്ചിരുന്നു. വടക്കുകിഴക്കന്‍ ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇതിനിടെ
വിവിധ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയ കേസുകൾ ഒരിടത്തേക്ക് മാറ്റണം എന്നാവിശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ നിലപാട് അറിയിക്കാന്‍ ഷര്‍ജീലിനെതിരെ കേസെടുത്ത സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവിശ്യപ്പെട്ടിരുന്നു. ഡല്‍ഹിക്ക് പുറമെ യുപി, അസം, മണിപ്പൂ൪, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഷ൪ജീലിനെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നത്.