Top Stories
“പ്രതിഷേധമുണ്ടെങ്കിലും ആൾക്കൂട്ട പരിപാടികൾ ഉണ്ടാകില്ല”: നിലപാട് വ്യക്തമാക്കി കോൺഗ്രസ്
September 28, 2020

ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കുന്നതായി കോൺഗ്രസ്‌. സര്‍ക്കാരിനെതിരായ പ്രതിഷേധമുണ്ടാകുമെങ്കിലും ആള്‍ക്കൂട്ട പരിപാടികള്‍ ഉണ്ടാവില്ല. ഇക്കാര്യങ്ങള്‍ ഘടക കക്ഷികളുമായി സംസാരിച്ചുവെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചു കൊണ്ടുള്ള സമരങ്ങൾ മാത്രമേ ഇനിമുതൽ സാധ്യമാകൂ എന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

വയോജനങ്ങളുടെ എണ്ണം, ജനസാന്ദ്രത എന്നിവ കൂടുതലായതുകൊണ്ട് കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ അതിജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരും മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നടന്ന സമരങ്ങളിൽ പങ്കെടുത്ത പലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കടുത്ത വിമർശനം സർക്കാർ ഉന്നയിരിച്ചിരുന്നു. ഇതിനു പിറകെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച ചെയ്ത് ആള്‍ക്കൂട്ട സമരങ്ങള്‍ തത്കാലം നിര്‍ത്താന്‍ തീരുമാനിച്ചത്.