Top Stories
48 ലക്ഷം കടന്ന് കോവിഡ് ബാധിതർ: ഒരു ലക്ഷത്തോടടുത്ത പ്രതിദിന രോഗികൾ
September 14, 2020

രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു. 24 മണിക്കൂറിനിടെ 92,071പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 48,46,428.

9,86,598 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 37,80,108 പേർ ആകെ രോഗമുക്തി നേടി. തുടർച്ചയായി പതിമൂന്നാം ദിവസവും 1000 കടന്ന് കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്തതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 79,722 ആയി