Top Stories
ആയിരം കടന്ന് പ്രതിദിന കോവിഡ് മരണം, ഒരു ലക്ഷത്തോടടുത്ത പുതിയ കോവിഡ് കേസുകൾ: രാജ്യത്തെ കോവിഡ് വ്യാപനം അതീവ ഗുരുതരം
September 11, 2020

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 96,551 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 45,62,414 ആയി ഉയര്‍ന്നു.

1209 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരണപ്പെട്ടത്. ഇതോടെ ആകെ മരണം 76,271  ആയി. നിലവിൽ 9, 43, 480 പേരാണ് രാജ്യത്തെ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. 35,42,663 പേര്‍ ഇതുവരെ രോഗ മുക്തരായി.

ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധിതരുടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ 23,446 ആണ് പ്രതിദിന വര്‍ധന. തമിഴ്നാട് 5,282. കര്‍ണാടക 9,217 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന. ഉത്തര്‍ പ്രദേശില്‍ ഇന്നലെ 7042 പേരാണ് രോഗ ബാധിതരായത്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പ്രതിദിന വര്‍ദ്ധന 4,308 ആയി. പശ്ചിമ ബംഗാള്‍ 3,112, ജമ്മു കശ്മീര്‍ 1,592, ഗുജറാത്ത്‌ 1332 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന.