Top Stories
ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാൻ സാധ്യത: സർവകക്ഷി യോഗം വെള്ളിയാഴ്ച
September 10, 2020

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവെക്കുന്ന കാര്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വെള്ളിയാഴ്ച ചേരും. തെരഞ്ഞെപ്പുകള്‍ മാറ്റിവെയ്ക്കണമെന്ന ഏകാഭിപ്രായമുണ്ടായാല്‍ സര്‍വ്വകക്ഷി തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കും. നാലു മാസത്തേക്ക് വേണ്ടി മാത്രം നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്ന തീരുമാനത്തിലാണ് സർക്കാർ. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനൊപ്പം അധിക സാമ്പത്തിക ബാധ്യതയും കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച സർവകക്ഷി യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്താല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും സര്‍ക്കാര്‍ അറിയിക്കും.