Top Stories
വിമാനത്താവളങ്ങളുടെ നടത്തിപ്പ്: നയപരമായ തീരുമാനമെന്ന് കേന്ദ്രം
September 15, 2020

വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലക്ക് നൽകിയത് നയപരമായ തീരുമാനമെന്ന് കേന്ദ്ര സർക്കാർ. പൊതുജനങ്ങളുടെ താത്പര്യപ്രകാരമാണ് നടപടിയെന്നും ഇങ്ങനെ ലഭിക്കുന്ന പണം രാജ്യത്തിന്‍റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത് എന്നും കേന്ദ്രം വ്യക്തമാക്കി.

തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലക്ക് നൽകിയത് നയപരമായ തീരുമാനമെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്.

വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകിയതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് പ്രത്യേക ഇളവുകളോടെ ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹർജിയുമായി വരാൻ കേരളത്തിന്‌ അവകാശമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.