Top Stories
വർഷകാല സമ്മേളനം: 17 എംപിമാർക്ക് കോവിഡ്
September 14, 2020

ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ 17 എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 12 പേർ ബിജെപി അംഗങ്ങളാണ്. ഇന്ന് ആരംഭിച്ച പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

12 ബിജെപി അംഗങ്ങൾ ഉൾപ്പെടെ രണ്ട് വൈ. എസ്.ആർ കോൺഗ്രസ്‌ അംഗങ്ങൾ, ശിവസേന, ഡിഎംകെ, ആർ എൽ പി എന്നിവയിലെ ഓരോ അംഗങ്ങൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കി.

കനത്ത നിയന്ത്രണങ്ങളോടെയാണ് വർഷകാല സമ്മേളനം ആരംഭിച്ചത്.