Top Stories
ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് കേസെടുത്തു
September 28, 2020

വിജയ് പി നായരെ വീടുകയറി കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മി ക്കെതിരെ പോലീസ് കേസെടുത്തു. വിജയ് പി നായരുടെ പരാതിയെ തുടർന്നാണ് കേസ് എടുത്തത്. ഈ സംഭവത്തിൽ എന്ത് നിയമ നടപടിയും നേരിടാൻ തയ്യാറാണെന്ന് ഭാഗ്യലക്ഷ്മി. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ ആരും പ്രതികരിച്ചില്ല. കേസെടുക്കുമെന്ന ബോധ്യത്തിൽ തന്നെയാണ് പരസ്യമായി പ്രതികരിച്ചത് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഈ വിഷയത്തിൽ ജയിലിൽ പോകേണ്ടി വന്നാലും തലയിൽ മുണ്ടിട്ടു പോകില്ല. അപമാനിച്ചവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഇനിയും പരസ്യമായി പ്രതികരിക്കും. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശനെതിരെ കേസെടുത്തിട്ടുണ്ട്. ഫേസ്ബുക്കിൽ ഭാഗ്യലക്ഷ്മിക്ക് എതിരെ മോശം പരാമർശം നടത്തിയതിന് ആണ് കേസ്. കേസ് രജിസ്റ്റർ ചെയ്തത് സൈബർസെല്ലിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ച്. കേരളത്തിലെ സ്ത്രീകൾക്കുവേണ്ടി രക്തസാക്ഷിയാകാൻ തയ്യാറാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വിജയ് പി നായരെ അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനും മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.