Top Stories
കോവിഡ് മുൻകരുതലുകൾ പാലിച്ച് നീറ്റ് പരീക്ഷ നാളെ
September 12, 2020

ദേശിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് നാളെ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 12 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടിത്തിയിട്ടുള്ളത്.

പരീക്ഷാർത്ഥികൾക്ക് മാസ്കും, ഗ്ലൗസും നിർബന്ധമാക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിൽ കൂട്ടം കൂടി നിൽക്കുന്നത് കർശനമായും നിരോധിച്ചിട്ടുണ്ട്. ഒരേ സമയം ഒരു വിദ്യാർത്ഥിക്ക് മാത്രമാണ് വാതിലിലൂടെ പുറത്തു പോകാനും പ്രവേശിക്കാനും അനുമതി. ഹാജർ ഒപ്പിടുമ്പോൾ നിർബന്ധമായും ഗ്ലൗസ് ധരിക്കണം. കോവിഡ് ബാധയില്ലെന്ന് സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഓരോ പരീക്ഷാർത്ഥിയും കരുതണം.

പരീക്ഷാകേന്ദ്രങ്ങൾ പൂർണമായും അണുവിമുക്തമാക്കിയ ശേഷമാണ് പരീക്ഷകൾ നടക്കുക. സാനിറ്റൈസർ, മാസ്ക് എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ സജ്ജീകരിക്കണമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിർദ്ദേശിച്ചു.

അതേസമയം നാളെ നടക്കാൻകരിക്കുന്ന നീറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്ത പരീക്ഷാർത്ഥികൾക്ക് രണ്ടാമത് അവസരം ഉണ്ടാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.