Top Stories
വയനാട് തുർക്കി ജീവൻ രക്ഷാ സമിതിക്കുള്ള രക്ഷാബോട്ട് വയനാടിന് സമർപ്പിച്ചു 
August 06, 2020

വയനാട് :കേരളത്തിലെ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ കൺസോർഷ്യം ഓഫ് വോളണ്ടറി ഏജൻസീസ് – സി.വി.എ യുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ വളണ്ടിയർമാർക്കുള്ള രക്ഷാ പ്രവർത്തന ശാക്തീകരണ പരിശീലന പദ്ധതിയുടെ ഭാഗമായി വയനാട് തുർക്കി ജീവൻ രക്ഷാ സമിതി വളണ്ടിയര്മാര്ക്ക് നൽകുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബി നസീമ നിർവ്വഹിച്ചു.
കൽപ്പറ്റ തുർക്കി ജീവൻരക്ഷാ സമിതിക്കുവേണ്ടി കൽപ്പകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ പി അബ്ദുൽ സമദ് വെൽനസ് ഫൗണ്ടേഷൻ ട്രസ്റ്റ് മുഖാന്തരം നൽകുന്ന വിദേശ നിർമ്മിത രക്ഷാ ബോട്ടിന്റെ സമർപ്പണം ട്രസ്റ്റ് പ്രതിനിധി പയന്തോത്ത് മൂസഹാജി വയനാട് കാരാപ്പുഴ ഡാമിൽ നിർവ്വഹിച്ചു.

രക്ഷാപ്രവർത്തകർക്ക് ബോട്ട് ഉപയോഗിച്ചുള്ള പരിശീലനത്തിനു ഫൈറ്റ് ഫോർ ലൈഫ് ചെയർമാൻ അഡ്വ. ശ്രീജിത്ത് കുമാർ, എരോത്ത് വാട്ടർ സ്പോർട്ട്സ് എം.ഡി എരോത്ത് ഹാറൂൺ തുടങ്ങിയവർ നേതൃത്വം നൽകി.
ബി.ൽ.എസ് ട്രെയിനിങ് ക്ലാസ്സ്‌ വെൽനസ് ഫൗണ്ടേഷന്റെയും ഏയ്ഞ്ചൽസ്സിന്റെയും ഡയരക്ടർ ഡോ.അജിൽ അബ്ദുല്ല നിർവ്വഹിച്ചു.

നൂറോളം വരുന്ന അധിവിദഗ്ദ്ധരായ മുങ്ങൽ വിദഗ്ദ്ധർ അടങ്ങുന്ന തുർക്കി ജീവൻ രക്ഷാ സമിതിയുടെ സേവനം കേരളത്തിന്‌ അകത്തും പുറത്തും വർഷങ്ങളോളമായി പല ദുരന്തങ്ങളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. ഫയർ & റെസ്ക്യൂ, ആർമി ഇവർക്കൊന്നും പ്രതികൂല സാഹചര്യങ്ങളാൽ ഇടപെടാൻ പറ്റാത്ത സ്ഥലങ്ങളിൽ പോലും തുർക്കി ജീവൻ രക്ഷാ സമിതി പലപ്പോഴും അവരുടെ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ളതാണ്. ഇവർക്കുള്ള വിശദമായ ജീവൻ രക്ഷാ പ്രായോഗിക പരിശീലനം തുടർന്നും സി.വി.എ യുടെ നേതൃത്വത്തിൽ നല്കാനും തീരുമാനിച്ചു.

പ്രസ്തുത പരിപരിപാടിയിൽ വെൽനസ് ഫൗണ്ടേഷൻ ഡയരക്ടർമാരായ,കെ.പി. മുസ്തഫ, അക്ബർ അലി ഖാൻ,ഡോ. ഷറഫുദ്ദീൻ കടമ്പോട്ട്, ഡോ. അജിൽ അബ്ദുള്ള, തുർക്കി ജീവൻ രക്ഷാസമിതി  രക്ഷാധികാരികളായ മുഹമ്മദ് വല്ല്യാപ്പു, ബാവ അഹമ്മദ് ,തുർക്കി കുഞ്ഞമ്മദ്, പ്രസിഡൻ്റ് നിഷാദ് തുർക്കി, സെക്രട്ടറി  റസ്സൽ കുണ്ടുകുളം തുടങ്ങിയവർ സംബന്ധിച്ചു.