Top Stories
വെന്നിയോട് റെസ്ക്യൂ ടീമിന് കൂടുതൽ സുരക്ഷ ഉപകരണങ്ങൾ സമ്മാനിച്ച് സിവിഎ
August 13, 2020

വയനാട് : ശിഹാബ് തങ്ങൾ റെസ്ക്യൂ ടീമിന് വേണ്ടി വെൽനെസ് ഫൌണ്ടേഷൻ ട്രസ്റ്റിന്റെ സഹകരണത്തോടെ അക്ബർ ചാലിയം സ്പോൺസർഷിപ്പിൽ രക്ഷാപ്രവർത്തന ഉപകരണങ്ങൾ നൽകി സിവിഎ. പിപിഇ കിറ്റുകൾ ഉൾപ്പെടെ റിഫ്ലെക്റ്റീവ് ജാക്കറ്റുകൾ, റെയിൻ കോട്ട്, ഗം ബൂട്ട് എന്നിവയാണ് വെന്നിയോട് ശിഹാബ് തങ്ങൾ റെസ്ക്യൂ ടീമിനായി സിവിഎ നൽകിയത്.
കാലവർഷം കനക്കുകയും പ്രളയ സാധ്യത നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തകരുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് ഉപകരണങ്ങൾ കൈമാറിയത്.