Top Stories
ദുരിതമുഖത്ത് ആശ്വാസത്തിന്റെ കരങ്ങളുമായി സിവിഎ
August 12, 2020

കോവിഡ് മഹാമാരിയും പ്രളയവും ജനജീവിതത്തെ സാരമായി ബാധിക്കേ നിരവധി ജീവിതങ്ങളിലേക്ക് വെൽനെസ് ഫൌണ്ടേഷൻ ട്രസ്റ്റ് മുഖാന്തരം സഹായവുമായി എത്തുകയാണ് കൺസോർഷ്യം ഓഫ് വോളന്ററി ഏജൻസിസ്‌. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ വെൽനെസ് ഫൌണ്ടേഷൻ ഡയറക്ടർ അക്ബർ അലി ഖാൻ ജയിൽ അന്തേവാസികൾക്കുള്ള വസ്ത്രങ്ങൾ ജില്ലാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീ. ഒ. എം റാതൂണിനു കൈമാറി. ജയിൽ വെൽഫെയർ ഓഫീസർ രാജേഷ് കുമാർ, നാഷണൽ ട്രസ്റ് മെമ്പർ സിക്കന്ദർ പി, ഹ്യൂമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റി പി. കെ. എം സിറാജ്, എം എം തൻസീഫ് കണ്ണഞ്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.