Top Stories
രക്ഷാപ്രവർത്തകർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകി സിവിഎ
August 13, 2020

മഹാമാരിക്ക് പുറമെ പേമാരിയും ശക്തമായിരിക്കേ പ്രളയഭീതിയോടെ കഴിയുന്ന ജനതയ്ക്കു മുന്നിൽ സഹായ ഹസ്തവുമായി സിവിഎ. വയനാട് തുർക്കി ജീവൻ രക്ഷ സമിതി അംഗങ്ങൾക്ക് കേരളത്തിലെ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ കൺസോർഷ്യം ഓഫ് വോളണ്ടറി ഏജൻസീസ് – സി.വി.എ യുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ കൈമാറി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ലൈഫ് ജാക്കറ്റ്, വടം, പിപിഇ കിറ്റുകൾ, റിഫ്ലെക്റ്റീവ് ജാക്കറ്റ്, റബ്ബർ ഗ്ലൗവ്സ്, ഗോഗിൾസ്, റെയിൻ കോട്ട്, ഹെൽമെറ്റ്‌ എന്നിവ ആരിഫ് അസ്സോസിയേറ്റീസിന്റെ സഹകരണത്തോടെവെൽനെസ് ഫൌണ്ടേഷൻ ട്രസ്റ്റ കൈമാറി. വെൽനെസ് ഫൌണ്ടേഷൻ ട്രസ്ററ് ഡയറക്ടർമാരായ ശ്രീ. പി കെ മുസ്‌തഫ, ഡോ. ഷറഫുദ്ധീൻ, ഡോ. അജിൽ അബ്ദുള്ള, ശ്രീ. അക്ബർ അലി ഖാൻ, നാഷണൽ ട്രസ്ററ് മെമ്പർ പി സിക്കന്ദർ എന്നിവർ സന്നിഹിതരായി.