Top Stories
സേവന മേഖലയിലെ സന്നദ്ധ പ്രവർത്തകൻ: അഷ്‌റഫ്‌ കാപ്പാട് ഇനി ഓർമകളിൽ
August 17, 2020

 

സാമൂഹ്യ സേവന മേഖലയിൽ തന്റെ ജീവിതം കൊണ്ട് മാതൃക തീർത്ത അഷ്‌റഫ്‌ കാപ്പാട് മരണപ്പെട്ടു. യാത്രാമധ്യേ റോഡരികിൽ കുഴഞ്ഞു വീണു കിടന്നിരുന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കേരള ഡിഫെൻസ് കോഴിക്കോട് റീജിയണൽ ചീഫ് വാർഡനും, മലബാർ അമെച്വർ റേഡിയോ ക്ലബ് സ്ഥാപക അംഗം കൂടിയായിരുന്നു ഇദ്ദേഹം. 2019 ലെ പ്രളയ സമയത്തും തന്റെ സേവനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ശ്രീ. അഷറഫ്. കവളപ്പാറ ദുരന്തമുഖത്ത മലപ്പുറം കളക്ടറേറ്റുമായി വർത്താവിനിമയ ബന്ധം രൂപീകരിച്ചത് അഷ്‌റഫ്‌ കാപ്പാടിന്റെ കീഴിലുള്ള ഹാം റേഡിയോ സംവിധാനമാണ്. ഇത്തവണയും പല മേഖലകളിലും വർത്താവിനിമയ ബന്ധം രൂപീകരിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലയളവിലും സേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. രോഗികൾക്കു ആവശ്യമായാ മരുന്നുകൾ എത്തിക്കുന്നതിലും മുഖ്യധാരയിൽ നിന്നുകൊണ്ട് പ്രവർത്തിച്ചിരുന്നു. കോഴിക്കോട് ജില്ലാ ഭരണകൂടവും കോഴിക്കോട് ഇന്റർ ഏജൻസി ഗ്രൂപ്പ് (IAG) തുടങ്ങിയ മെഡിസിൻ സപ്ലൈ ഗ്രൂപ്പിലും ശ്രീ. അഷ്‌റഫ്‌ കാപ്പാട് നിറ സാന്നിധ്യമായിരുന്നു.